പീരുമേട് കസ്റ്റഡി മരണം; നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സ്

ഹ​രി​ത ഫി​നാ​ൻ​സ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര​ൻ രാ​ജ്കു​മാ​ർ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. രാ​ജ്കു​മാ​റി​നെ പി​ടി​കൂ​ടി​യ മു​പ്പ​തോ​ളം നാ​ട്ടു​കാ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ദൃ​ക്സാ​ക്ഷി​യും വാ​ർ​ഡ് മെമ്പ​റു​മാ​യ ആ​ലീ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം കേസ് അ​ന്വേ​ഷി​ക്കും.

മ​രി​ച്ച രാ​ജ്കു​മാ​റി​ന്‍റെ കാ​ലു​ക​ളു​ടെ മു​ട്ടി​നു താ​ഴെ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. കാ​ൽ​വെ​ള്ള​യി​ൽ മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്. ന്യു​മോ​ണി​യ​യാ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് ഇ​പ്പോ​ഴും ഫോ​റ​ൻ​സി​ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. രാ​ജ്കു​മാ​റി​നെ പോ​ലീ​സ് പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോൾ ഇ​യാ​ൾ ഓ​ടി വീ​ണ​താ​ണ് കാ​ലി​ലെ പ​രി​ക്കു​ക​ൾ​ക്കു കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്.

വാ​യ്പ ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം​ന​ൽ​കി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ൽ​നി​ന്നും വ്യ​ക്തി​ക​ളി​ൽ​നി​ന്നും പ​ണം ത​ട്ടി​ച്ചെ​ടു​ത്ത​താ​യാ​ണു രാ​ജ്കു​മാ​റി​നെ​തി​രെ​യു​ള്ള പ​രാ​തി. ഇ​യാ​ളു​ടെ​യും സ​ഹാ​യി​ക​ളാ​യി​രു​ന്ന യു​വ​തി​ക​ളു​ടെ​യും പ​ക്ക​ൽ​നി​ന്നും ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

അതേ സമയം രാജ്കുമാറിന് സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള വിദ്യാഭ്യാസമില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യ വിജയ ആരോപിച്ചിരുന്നു. ണ്ട് മാസം മുൻപ് രാജ്കുമാറിനെ കാണാതായെന്നും സാമ്പത്തിക ഇടപാടിലടക്കം അന്വേഷണം വേണമെന്നും വിജയ ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top