ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒപി ബഹിഷ്‌കരിച്ചു.

2016 ല്‍ നടപ്പിലാക്കേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണം ഇതുവരെ നടപ്പിലാക്കിയിട്ടില്ല അവസാനമായി പരിഷ്‌കരണം നടന്ന് 2006 ലണ് യുജിസി പറയുന്ന ശമ്പള പരിഷ്‌കരണം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് നല്‍കാന്‍ അധികാരികള്‍ തയ്യറാവണമെന്ന് പണിമുടക്കിയ മെഡിക്കല്‍ കോളേജ് അധ്യാപകര്‍.

മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസിനു മുന്നില്‍ കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി.രണ്ടാഴ്ചക്കകം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ അനിശ്ച തകാല സമരം ആരംഭിക്കാനാണ് സംഘടന തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top