മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം തലയോലപ്പറമ്പിൽ മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും  മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശിനി ദീപ(30), മകൾ ദക്ഷ (2) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ മുതൽ ഇരുവരെയും കാണാതായിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പുഴയരികിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന് 3 കിലോമീറ്ററോളം അകലെയാണ് പുഴയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top