സൗദി അറേബ്യയിലെ എണ്ണ പെപ്പിനെതിരെയുണ്ടായ ആക്രമണം ഇറാഖില്‍ നിന്നെന്ന് റിപ്പോര്‍ട്ട്

സൗദി അറേബ്യയിലെ എണ്ണ പെപ്പിനെതിരെയുണ്ടായ ആക്രമണം ഇറാഖില്‍ നിന്നാണെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മേയ്യ് മാസത്തിലുണ്ടായ ഡ്രോണ്‍ ആക്രമണം യെമനില്‍ നിന്നായിരുന്നെന്നായിരുന്നു നിഗമനം. എന്നാല്‍ ആക്രമണം ഇറാഖില്‍ നിന്നായിരുന്നുവെന്ന പുതിയ വിവരം അമേരിക്കന്‍ രഹസ്യഅന്വേഷണ ഉദ്യോസ്ഥരെ ഉദ്ദരിച്ച് വാള്‍സ്ട്രീറ്റ് ജേണലാണ് പുറത്ത് വിട്ടത്.

സൗദി അറേബ്യയുടെ സുപ്രധാന എണ്ണ പൈപ്പ്ലൈനിനു നേരെ മെയ് 14നാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇതോടെ പൈപ്പ്‌ലൈനിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. ആക്രമണത്തിന്റെ ഉത്ഭവസ്ഥാനത്തെക്കുറിച്ച് തുടക്കത്തില്‍ തന്നെ നിരവധി സംശയങ്ങളുണ്ടായിരുന്നു.

ഡ്രോണ്‍ തൊടുത്ത് വിട്ടത് യെമനില്‍ നിന്നാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍ ആക്രമണം യമനില്‍ നിന്നല്ല ഇറാഖില്‍ നിന്നാണുണ്ടായതെന്നാണ് പ്രമുഖ അമേരിക്കന്‍ പത്രമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ പുതിയ റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യഅന്വേഷണ ഉദ്യോസ്ഥരെ ഉദ്ദരിച്ചാണ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാഖിന്റെ തെക്കന്‍ മേഖലയില്‍ നിന്നാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗങ്ങള്‍ ശക്തമായ മേഖലയാണിവിടം. എന്നാല്‍ ഇറാഖിലെ രഹസ്യാന്വേഷണ വിഭാഗത്തിനോ സൈന്യത്തിനോ ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്ന് ഇറാഖ് പ്രധാനമന്ത്രി അഡെല്‍ അബ്ദുള്‍ മഹ്ദി പ്രതികരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top