കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍

കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക് ഇന്ന് 104-ാം പിറന്നാള്‍. കഥകളിയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഗുരു ചേമഞ്ചേരിയ്ക്ക് രാജ്യം പത്മ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുമുണ്ട്. നിരവധി ശിഷ്യ പരമ്പരയുള്ള ചേമഞ്ചേരിയെ ഗുരു എന്ന വാക്കിലാണ് അറിയപ്പെടുന്നത്.

104-ാം വയസ്സിലും ഈ മേഖലയില്‍ വളരെ സജീവമായി നില്‍ക്കുന്ന കഥകളിയുടെ കുലപതിയ്ക്ക് നിരവധി ശിഷ്യ സമ്പത്തും ആടി തീര്‍ത്ത നിരവധി അരങ്ങുകളുമുണ്ട്.1916 ലെ മിഥുന മാസത്തിലെ കാര്‍ത്തിക നാളില്‍ കോഴിക്കോട് കൊയിലാണ്ടിയ്ക്കടുത്ത് ചേലിയ ഗ്രാമത്തിലായിരുന്നു ജനനം. കുട്ടിക്കാലം മുതല്‍ കലാദേവതയുടെ ഉപാസകനായി മാറി. ഗുരു 15-ാം വയസ്സില്‍ ഗുരു കരുണാകരമേനോന്റെ ശിഷ്യത്വത്തില്‍ ഗുരുകുല വിദ്യാഭ്യാസത്തിലൂടെ കലാപഠനം തുടങ്ങി.

ആദ്യം നൃത്ത പഠനത്തില്‍ തുടങ്ങി. ഭരത ഭരതനാട്യവും മോഹിനിയാട്ടവും കഴിഞ്ഞ് കഥകളി പഠനത്തിലായി പിന്നീട് ശ്രദ്ധ. കലാമണ്ഡലത്തിലൂടെ അല്ലാതെ പണ്ടേ കഥകളിയുടെ അമരക്കാരനായി മാറി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കൃഷ്ണവേഷം കഥകളിയില്‍ വിശ്വവിഖ്യാതി നേടി. ശിഷ്യ പരമ്പരകളിലൂടെ പേര് ഗുരു എന്നായി അറിയപ്പെട്ടു. പിന്നീട് ഗുരു ചേമഞ്ചേരി എന്നും. ഗുരുവിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. കേന്ദ്ര സംസ്ഥാന അക്കാദമി അവാര്‍ഡുകളും ഒടുവില്‍ പത്മശ്രീയും നല്‍കി രാജ്യം ഗുരുവിനെ ആദരിച്ചു.
ഇന്ന് 104-ാം പിറന്നാല്‍ ആഘോഷിക്കുമ്പോള്‍ വാര്‍ദ്ധക്യത്തിന്റെ ആകുലതകള്‍ ഗുരുവിനെ തെല്ലും തളര്‍ത്തുന്നില്ല. കലയുടെ സ്‌നേഹവും മന്ദസ്മിതവും ഗുരുവില്‍ കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top