ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണി; കൊടി സുനിക്കെതിരെ കേസെടുത്തു

ടി.പി വധക്കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിക്കെതിരെ കേസെടുത്തു. ജയിലിൽ നിന്ന് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സ്വർണവ്യാപാരി മജീദീന്റെ ഭാര്യയുടെ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്. കേസിൽ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസം ജയിലിലെത്തി കൊടിസുനിയെ ചോദ്യം ചെയ്‌തേക്കും.

Read Also; ഖത്തർ പൊലീസിനു സ്വർണ്ണക്കടത്തിനെക്കുറിച്ച് വിവരം കൈമാറിയ നഗരസഭ കൗൺസിലർക്ക് കൊടി സുനിയുടെ ഭീഷണി

കൊടുവള്ളി നഗരസഭ കൗൺസിലറും ഖത്തറിലെ സ്വർണ വ്യാപാരിയുമായ മജീദിനെ കൊടി സുനിയെന്ന് പരിചയപ്പെടുത്തിയ ആൾ ഫോൺ വഴി  ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. രേഖകളില്ലാത്ത സ്വർണം വാങ്ങാതിരിക്കുകയും വിവരം പിന്നീട്‌ ഖത്തർ പൊലീസിൽ അറിയിക്കുകയും ചെയ്തതിന്റെ പേരിലായിരുന്നു ഭീഷണി. ഇക്കാര്യം ചൂണ്ടിക്കാട്ടി മജീദ് നേരത്തെ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top