25 ദിവസത്തിനിടെ രാജ്കുമാർ സഞ്ചരിച്ചത് 7300 കിലോമീറ്റർ; ഇന്നോവ കാറിനെപ്പറ്റിയും യാത്രകളെപ്പറ്റിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

സാമ്പത്തിക തട്ടിപ്പ് കേസിൽ പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച രാജ്കുമാർ 25 ദിവസത്തിനിടെ 7300 കിലോമീറ്റർ ദൂരം യാത്ര ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇത്രയധികം ദൂരം രാജ്കുമാർ എങ്ങോട്ടാണ് യാത്ര ചെയ്തതെന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചു വരുകയാണ്. രാജ് കുമാറിന് ഇന്നോവ കാർ ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. 8 ലക്ഷം രൂപയുടെ വാഹനം 1.25 ലക്ഷം നൽകി രാജ്കുമാർ വാങ്ങിയെന്നാണ് വിവരം.
Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; സ്റ്റേഷൻ രേഖകൾ തിരുത്തി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നു
ഈ കാറിലാണ് ദിവസം ശരാശരി 300 കിലോമീറ്റർ രാജ്കുമാർ സഞ്ചരിച്ചിരുന്നത്. ഈ യാത്രകൾ എങ്ങോട്ടായിരുന്നുവെന്നതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രാജ്കുമാർ സന്ദർശിച്ച വ്യക്തികളും അന്വേഷണ പരിധിയിലുണ്ട്. രാജ്കുമാറിനെ മുൻ നിർത്തി മറ്റുചിലർ സാമ്പത്തിക നേട്ടമുണ്ടാക്കുകയായിരുന്നെന്നും പൊലീസിലെ ഉന്നതർക്കടക്കം ഇതിൽ പങ്കുണ്ടായിരുന്നെന്നും രാജ്കുമാറിന്റെ ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here