പാക് യുദ്ധ വിമാനങ്ങള്‍ക്കു പിന്നിലെ വ്യാജ വാര്‍ത്ത…!

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര നയത്തില്‍ കാര്യമായ മാറ്റം വരുമെന്നാണ്. പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷയയെ ആകെ മാറ്റിമറിച്ചുകൊണ്ടുള്ള പുല്‍വാമ ഭീകരാക്രമണവും ബാലക്കോട്ട് തിരിച്ചടിയും ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായി.
ഇന്ത്യ-പാക് ബന്ധത്തില്‍ സംഭവിച്ച ഉലച്ചില്‍ സോഷ്യല്‍ മീഡിയയിലും കാര്യമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ച വീഡിയോകളില്‍ ഒന്നാണ് പാകിസ്ഥാന്‍ വ്യോമ സേനയുടെ താവളത്തില്‍ നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ വീഡിയോ…!
2016 മെയ് 27 ന് പാകിസ്ഥാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ വീണ്ടും വൈറലായതോടെയാണ് വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെട്ടിരിക്കുന്നത്.വീഡിയോ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പാക് വ്യോമസേന വിമാനത്താവളമല്ല അതെന്ന് വ്യക്തമായി.
ഇത് ഫ്രാന്‍സിന്റേത് അല്ല, അമേരിക്കയുടേതല്ല, റഷ്യയുടേതല്ല, മറിച്ച് പാക് വ്യോമസേനയുടേതാണെന്ന കാപ്ഷനോട് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമാനങ്ങള്‍ നിരന്ന് കിടക്കുന്ന വീഡിയോ പ്രചരിച്ചിരുന്നത്. മൂന്നര ദശലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്ബി നടത്തിയ അന്വേഷണത്തിനൊടുവില്‍ കൊറിയയിലെ കുണ്‍സന്‍ വിമാനത്താ
വളമാണതെന്ന് കണ്ടെത്തി.
വീഡിയോ യുട്യൂബിലെ വെരിഫൈഡ് ചാനലായ എര്‍സോഴ്‌സ് മിലിറ്ററിയില്‍ ഏപ്രില്‍ 19 , 2013 ലാണ് പോസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്-16 വിമാനങ്ങളുടെ പ്രദര്‍ശനമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് അമേരിക്കയില്‍ നിന്നുമാണ്.
ദേശീയതയും അന്താരാഷ്ട്ര ബന്ധവുമെല്ലാം സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിയ്ക്കുമ്പോള്‍, നിരുത്തരവാദപരമായ ഇത്തരം വാര്‍ത്തകളെ ഒഴിവാക്കേണ്ടത് ആവശ്യമാണ്.
വ്യാജവാര്‍ത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാര്‍ത്തകള്‍ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങള്‍, തുടങ്ങി വ്യാജന്മാരാല്‍ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങള്‍ക്കെതിരെ ട്വന്റിഫോര്‍ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാന്‍ഡ് അപ്പ് ഫോര്‍ ദി ട്രൂത്ത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here