അ​മൃ​ത്സ​റി​ൽ 2700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ നിന്നും 2,700 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി. 532 കി​ലോ ഹെ​റോ​യി​നും 52 കി​ലോ മ​റ്റു ല​ഹ​രി പാ​ദ​ർ​ഥ​ങ്ങ​ളു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​മൃ​ത്സ​റി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top