ഇന്ത്യക്ക് ഫീൽഡിംഗ്; പന്തിന് അരങ്ങേറ്റം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളുമായാണ് ഇറങ്ങുക. ഇന്ത്യൻ നിരയിൽ ഒരു മാറ്റമുണ്ട്.

മോശം ഫോം തുടരുന്ന ജെയിംസ് വിൻസിനു പകരം ഇംഗ്ലണ്ട് ടീമിൽ ജേസൻ റോയ് കളിക്കും. റോയുടെ പരിക്ക് പൂർണ്ണമായി മാറിയില്ലെങ്കിലും ഇന്ത്യക്കെതിരെയുള്ള നിർണ്ണായക പോരാട്ടത്തിൽ റോയിയെ കളിപ്പിക്കാൻ ടീം മാനേജ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. റോയിയോടൊപ്പം ലിയാം പ്ലങ്കറ്റും ഇംഗീഷ് നിരയിൽ തിരിച്ചെത്തി. മൊയീൻ അലി പുറത്തിരിക്കും.

അതേ സമയം, ഇന്ത്യ ടീമിൽ ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ വിജയ് ശങ്കറിനു പകരമാണ് പന്ത് ടീമിലെത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top