പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ക്രൂരമർദ്ദനമേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ക്രൂരമർദ്ദനമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആകെ 22 മുറിവുകളാണ് ശരീരത്തിലുള്ളത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. തുടയിലും കാൽവെള്ളയിലുമടക്കം ചതവുകളും അടിയേറ്റ പാടുകളുമുണ്ട്. ശരീരത്തിലുണ്ടായ ക്ഷതങ്ങളാണ് ആന്തരിക മുറിവുകൾക്ക് കാരണമായത്.

Read Also; ആശുപത്രിയിൽ എത്തിക്കുമ്പോൾ രാജ്കുമാറിന് സമ്മതപത്രത്തിൽ ഒപ്പിടാൻ പോലുമുള്ള ആരോഗ്യം ഇല്ലായിരുന്നെന്ന് ഡോക്ടർ

ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യൂമോണിയയാണ് മരണകാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്കുമാർ കുടിക്കാൻ വെള്ളം ചോദിച്ചിട്ടും നൽകിയില്ലെന്ന വെളിപ്പെടുത്തലും ശരിവെയ്ക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മുട്ടിനു താഴെ നിരവധി മുറിവുകളും ചതവുകളുമുണ്ടെന്ന കണ്ടെത്തൽ രാജ്കുമാറിനെ കസ്റ്റഡിയിൽ പൊലീസ് ഉരുട്ടലിന് വിധേയനാക്കിയോയെന്ന സംശയവും ഉയർത്തുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top