തനൂറ ശ്വേത മേനോന്റെ ‘തട്ടമിട്ട മേനോത്തി’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു

എഴുത്തുകാരി തനൂറ ശ്വേത മേനോന്റെ തട്ടമിട്ട മേനോത്തി എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയില്‍ നടന്നു. നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി.മുഹമ്മദ് അലിക്ക് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു.

പ്രൗഢഗംഭീരമായ സദസിന് മുന്നിലാണ് യുവ വ്യവസായിയും എഴുത്തുകാരിയുമായ തനൂറ ശ്വേത മേനോന്റെ തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തത്. തനൂറ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ രചിച്ച പുസ്തകമെന്ന പ്രത്യേകതയാണ് തട്ടമിട്ട മേനോത്തിയെ വേറിട്ടതാക്കുന്നത്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി മുഹമ്മദ് അലിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. സത്യസന്ധമായ തുറന്നെഴുത്താണ് തട്ടമിട്ട മേനോത്തിയില്‍ തനൂറ ശ്വേത മേനോന്‍ നടത്തിയിരിക്കുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തി ഫ്‌ലവേഴ്‌സ് ടിവി എംഡി ആര്‍ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

തനൂറ ശ്വേത മേനോന്‍, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, എംഎസ്എഫ് നാഷണല്‍ വൈസ് പ്രസിഡന്റ് ഫാത്തിമ തഹലിയ, യൂണീക്ക് ടൈംസ് ചെയര്‍മാന്‍ അജിത് രവി തുടങ്ങിയവര്‍ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top