പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പര മന്‍ കീ ബാത്ത് ഇന്നു മുതല് പുനരാരംഭിക്കും

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പര മന്‍ കീ ബാത്ത് ഇന്നു മുതല് പുനരാരംഭിക്കും. ജി20 ഉച്ചകോടിയ്ക്കും വിവിധ രാഷ്ട്ര നേതാക്കന്മാരുമായുള്ള സുപ്രധാനമായ കൂടിക്കാഴ്ചകള്‍ ശേഷം ഇന്നലെയാണ് പ്രധാനമന്ത്രി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പൊതുബജറ്റിന് മുന്നോടിയായ് ധനമന്ത്രിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയും ഇന്നുണ്ടാകും.
ജി20 ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രിയോടെയാണ് രാജ്യത്ത് തിരിച്ചെത്തിയത്. വിവിധ രാഷ്ട്രത്തലവന്മാരുമായും പ്രധാനമന്ത്രി സന്ദര്‍ശന ദിവസ്സങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൂന്ന് ദിവസത്തെ ഓസക സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഒന്‍പത് ഉഭയകക്ഷി ചര്‍ച്ചകളിലും മൂന്നു ബഹുമുഖ ചര്‍ച്ചകളിലും ആണ് പങ്കെടുത്തത്. ഇതില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ഏറെ സുപ്രധാനമായി.
ഇന്ത്യയെ വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ തീരുവ ചുമത്തിയതും നയതന്ത്ര ബന്ധത്തിലെ പ്രതിസന്ധയും ചര്‍ച്ചയായിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം ഇന്ത്യയും അമേരിക്കയും നല്ല സുഹൃത്തുകളാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.
സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ഹജ് ക്വാട്ട രണ്ടു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിയറ്റ്‌നാം രാഷ്ട്ര പ്രതിനിധി, ലോക ബാങ്ക് പ്രസിഡന്റ്, സിംഗപ്പൂര്‍ പ്രധാനമന്ത്രി, ഇറ്റാലിയന്‍ പ്രസിഡന്റ്, ചിലെ പ്രസിഡന്റ്എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി. ഭീകരവാദം, അഴിമതി തുടങ്ങിയവയാണ് മോദി പതിനാലാമത് ജി20 ഉച്ചകോടിയില്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍.
ഭീകരവാദത്തെയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ലോകനേതാക്കളോട് മോദി ആഹ്വാനം ചെയ്യുകയും ചെയ്തു. ജി.20 ഉച്ചകോടിയ്ക്ക് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി ഇന്ന് പ്രതിമാസ റെഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാത്ത് പുനരാരംഭിയ്ക്കും. പൊതുജനങ്ങള്‍ നിര്‍ദ്ദേശിച്ച വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മന്‍ കീ ബാത്ത്. തന്റെ രണ്ടാം സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ സമ്പന്ധിച്ച സൂചനകളും ഇന്നത്തെ മന്‍കിബാത്തില്‍ മോദി ജനങ്ങളോടു പങ്കു വെയ്ക്കും.