Advertisement

സെക്രട്ടേറിയേറ്റിന് മുന്നിലെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്

July 1, 2019
Google News 0 minutes Read

എബിവിപിയുടെ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എബിവിപി ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു.

ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന് അഞ്ച് തവണയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് എസ്‌ഐ മാരടക്കം 15 പൊലീസുകാർക്കാണ് കല്ലേറിൽ പരിക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here