Advertisement

സൗദിയിൽ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്

July 1, 2019
Google News 1 minute Read

സൗദിയിൽ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവ് വലിയ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. അതേസമയം സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് വർധിച്ചതായും സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മേയ് മാസത്തിൽ സൗദിയിലെ വിദേശികൾ നാട്ടിലേക്കയച്ചത് 9.99 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഇത് 12.75 ബില്യൺ ആയിരുന്നു.

Read Also; സൗദിയില്‍ എത്തുന്ന വീട്ടുവേലക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം

വിദേശികൾ നാട്ടിലേക്ക്  അയക്കുന്ന പണത്തിന്റെ അളവ് ഈ വർഷം 21.6 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 32.9 ബില്യൺ റിയാൽ നാട്ടിലേക്കയച്ച വിദേശികൾ ഈവർഷം ആദ്യ പാദത്തിൽ അയച്ചത് 31.9 ബില്യൺ മാത്രമാണ്. 2018 ൽ സൗദിയിലെ വിദേശികൾ ആകെ അയച്ചത് 136.43 ബില്യൺ റിയാൽ ആയിരുന്നു.

Read Also; സൗദിയിലെ നിയോം ബേ എയർപോർട്ടിലേക്ക് വിമാനസർവീസ് ആരംഭിച്ചു

2017ൽ ഇത് 141.6 ബില്യൺ റിയാൽ ആയിരുന്നു. അതായത് ഓരോ വർഷവും വിദേശികൾ അയക്കുന്ന പണത്തിന്റെ അളവ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. സ്വദേശികൾ വിദേശത്തേക്ക് അയക്കുന്ന പണത്തിന്റെ അളവ് 4.7 ശതമാനം കൂടിയതായും റിപ്പോർട്ട് പറയുന്നു. 2018 മേയ് മാസത്തിൽ 5.9 ബില്യൺ റിയാൽ വിദേശത്തേക്ക് അയച്ച സൗദികൾ ഈ വർഷം മേയ് മാസത്തിൽ അയച്ചത് 6.2 ബില്യൺ റിയാലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here