നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നീതി ലഭിച്ചില്ലെങ്കിൽ ബുധനാഴ്ച മുതൽ  ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും ഇവർ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ്, സ്പീക്കർ, ഡിജിപി എന്നിവരെ കണ്ടും രാജ്കുമാറിന്റെ കുടുംബം നിവേദനം നൽകി. പ്രധാനമായും നാല് ആവശ്യങ്ങളാണ് ഇവർ മുന്നോട്ടു വെച്ചിട്ടുളളത്.

Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; കസ്റ്റഡി മരണത്തിൽ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി; വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് വിഡി സതീശൻ

രാജ്കുമാറിന്റെ കസ്റ്റഡിമരണത്തിൽ സിബിഐ അന്വേഷണം നടത്തുക, എസ്പി ഉൾപ്പെടെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി എന്നിവയാണ് ഇവർ മുന്നോട്ടുവെച്ചിരിക്കുന്ന ആവശ്യങ്ങൾ. മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിൽ തൃപ്തരാണെന്നും അതേസമയം  ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കുടുംബം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top