കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരത്ത് നിന്നും കാണാതായ ജർമ്മൻ യുവതി ലിസയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മതകേന്ദ്രങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.

Read Also; തിരുവനന്തപുരത്ത് എത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരത്ത് എത്തിയ ജർമ്മൻ സ്വദേശിനി ലിസ വെയ്‌സിനെ കാണാനില്ലെന്ന പരാതിയിൽ വലിയതുറ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ജർമ്മൻ കോൺസുലേറ്റ് വഴി ലഭിച്ച പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മാർച്ച് ഏഴിനാണ് ലിസ തിരുവനന്തപുരത്തെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top