നെടുങ്കണ്ടം പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം; കുടുംബവഴക്കിന്റെ പേരിൽ കസ്റ്റഡിയിലെടുത്തയാളെ രാത്രി മുഴുവൻ മർദ്ദിച്ചു

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ നെടുങ്കണ്ടം പൊലീസിനെതിരെ വീണ്ടും കസ്റ്റഡി മർദ്ദന ആരോപണം. മുണ്ടിയെരുമ സ്വദേശി ഹക്കീമാണ് മർദ്ദനമേറ്റെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കുടുംബവഴക്കിന്റെ പേരിൽ ജൂൺ 14 ന് നെടുങ്കണ്ടം  പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയെന്നും തുടർന്ന് ഒരു രാത്രി മുഴുവൻ മർദ്ദിച്ചെന്നുമാണ് പരാതി.

രാജ്കുമാർ ഈ സമയം അവിടെയുണ്ടായിരുന്നുവെന്നും ഹക്കീം പറഞ്ഞു. തനിക്ക് മർദ്ദനമേറ്റ അതേ ദിവസം തന്നെ പൊലീസ് സ്റ്റേഷന്റെ മുകളിലെ നിലയിൽ നിന്ന് താൻ നിലവിളി കേട്ടിരുന്നതായും ഇത് രാജ്കുമാറിന്റേതാണോ എന്നറിയില്ലെന്നും ഹക്കീം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top