ഇന്ത്യക്ക് ബാറ്റിംഗ്; കാർത്തികും ഭുവിയും ടീമിൽ

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്നും രണ്ട് മാറ്റവുമായാണ് ഇരു ടീമുകളും ഇറങ്ങുക.

കഴിഞ്ഞ മത്സരത്തിലെ മെല്ലെപ്പോക്കിൻ്റെ പേരിൽ ഏറെ വിമർശനം നേരിട്ട കേദാർ ജാദവ് പുറത്തിരിക്കും. ദിനേഷ് കാർത്തികാണ് കേദാറിനു പകരം ടീമിലെത്തിയത്. ഒപ്പം കുൽദീപ് യാദവിനു പകരം ഭുവനേശ്വർ കുമാറും ടീമിലെത്തി.

അതേ സമയം, ബംഗ്ലാദേശ് ടീമിൽ മെഹ്ദി ഹസനു പകരം റൂബൽ ഹുസൈനും മഹ്മൂദുല്ലയ്ക്കു പകരം സബ്ബിർ റഹ്മാനും ടീമിലെത്തി.

എഡ്ജ്ബാസ്റ്റണിൽ ഇന്നത്തെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top