കനത്ത മഴയെത്തുടർന്ന് മുംബൈയിൽ റദ്ദാക്കിയത് 203 ഫ്‌ളൈറ്റുകൾ

ദിവസങ്ങളായി തുടരുന്ന കനത്ത മഴ മുംബൈയിൽ വിമാന ഗതാഗതത്തെയും കാര്യമായി ബാധിച്ചു. 203 ഫ്‌ളൈറ്റുകളാണ് മഴയെത്തുടർന്ന് റദ്ദാക്കിയത്. മോശം കാലാവസ്ഥയിൽ വിമാനം റൺവേയിൽ ഇറക്കാൻ പറ്റാത്തതും പ്രധാന റൺവേയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നി നീങ്ങിയുണ്ടായ അപകടവുമാണ് ഫ്‌ളൈറ്റുകൾ റദ്ദാക്കാനുള്ള കാരണം. ജയ്പുരിൽ നിന്നുമെത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നി നീങ്ങിയത്.

ഇതേ തുടർന്ന് പ്രധാന റൺവേ അടയ്ക്കുകയായിരുന്നു. ഇതോടെ പല വിമാനങ്ങളും റദ്ദാക്കി. ചില വിമാനങ്ങൾ വഴി തിരിച്ചു വിടുകയും ചെയ്തു. പ്രധാന റൺവേയുടെ പ്രവർത്തനം സാധാരണ നിലയിലാകാൻ രണ്ട് ദിവസത്തോളമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top