നെടുങ്കണ്ടം കസ്റ്റഡി മരണം; നെടുങ്കണ്ടം സ്റ്റേഷനിലേയ്ക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നെടുങ്കണ്ടം സ്റ്റേഷനിലേയ്ക്ക് നടത്തിയ കോൺഗ്രസ് മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ബാലകൃഷ്ണന് പരുക്കേറ്റു.

അതേസമയം, രാജൻ കേസിൽ കെ കരുണാകരന് ഉണ്ടായിരുന്ന സമാനമായ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം സംഭവത്തിൽ പിണറായി വിജയനുള്ളത് എന്ന് പിടി തോമസ് എംഎൽഎ. ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് ഈ അറസ്റ്റന്നും എംഎൽഎ വ്യക്തമാക്കി.

നെടുംകണ്ടം കസ്റ്റഡിമരണത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ്‌ നെടുംകണ്ടം സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളി അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഉന്തിനും തള്ളിനുമിടെ ഒരു കോൺഗ്രസ്‌ പ്രവർത്തകനു പരിക്കേറ്റു.

പ്രവർത്തകർ പൊലീസിന് നേരെ മുട്ടയെറിഞ്ഞു. കസ്റ്റഡി മരണത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്‌. മറ്റന്നാൾ എസ്പി ഓഫീസിലേക്കും മാർച്ച്‌ നടത്തുന്നുണ്ട്.

അതേസമയം, രാജൻ കേസിൽ കെ കരുണാകരന് ഉണ്ടായിരുന്ന സമാനമായ ഉത്തരവാദിത്തമാണ് നെടുങ്കണ്ടം സംഭവത്തിൽ പിണറായി വിജയനുള്ളത് എന്ന് പി ടി തോമസ് എം എൽ എ.ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനാണ് ഈ അറസ്റ്റന്നും എംഎൽഎ വ്യക്തമാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top