രാജ്കുമാറിനെ പൊലീസ് മർദ്ദിച്ചത് കണ്ടു; തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും കേസിലെ പ്രതി മഞ്ജു

നെടുങ്കണ്ടം ഹരിത ചിട്ടി തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് കേസിലെ മൂന്നാം പ്രതി മഞ്ജു. മലപ്പുറത്താണ് സ്ഥാപനത്തിന്റെ ഹെഡ് ഓഫീസെന്നും പണം അങ്ങോട്ടാണ് അയക്കുന്നതെന്നുമാണ് തന്നോട് പറഞ്ഞിരുന്നതെന്നും മഞ്ജു പറഞ്ഞു. നാസർ എന്നയാളാണ് ഉടമയെന്നാണ് രാജ്കുമാർ പറഞ്ഞിരുന്നത്. പണമിടപാട് നടത്തിയിരുന്നത് രാജ്കുമാർ നേരിട്ടാണ്. നാട്ടുകാർ രാജ്കുമാറിനെ മർദ്ദിച്ചിട്ടില്ല.
പൊലീസിന് കൈമാറുമ്പോൾ രാജ്കുമാർ പൂർണ ആരോഗ്യവാനായിരുന്നു. എന്നാൽ പൊലീസ് മർദ്ദിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുമ്പോഴും രാജ്കുമാറിനെ മർദ്ദിക്കുന്നത് കണ്ടു. തനിക്കും രണ്ടാം പ്രതി ശാലിനിക്കും പൊലീസിന്റെ മർദ്ദനമേറ്റിരുന്നു. ചിട്ടി സ്ഥാപനത്തിന്റെ ഉടമസ്ഥർക്ക് രാഷ്ട്രീയ ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News