ആന്തൂർ സംഭവത്തിൽ നഗരസഭാ അധ്യക്ഷയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷയെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ആത്മഹത്യ ചെയ്ത സാജന്റെ വീട് യുഡിഎഫ് എംഎൽഎമാർക്കൊപ്പം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണത്തെ വഴിതെറ്റിക്കാനാണ് പൊലീസിന്റെ ശ്രമം. മരിച്ചയാളെ പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നതെന്നും നിയമത്തെ ബാഹ്യ ശക്തികൾ വഴി തെറ്റിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

Read Also; ആന്തൂർ സഗരസഭാ അധ്യക്ഷക്കെതിരെ ക്രിമിനൽ കേസെടുക്കണം; മുഖ്യമന്ത്രിക്ക് മുല്ലപ്പള്ളിയുടെ കത്ത്

ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നമാണന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന് മനുഷ്യത്വരഹിതമായ ഹിഡൻ അജൻഡയാണ് ഉള്ളതെന്നും ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. യുഡിഎഫ് എംഎൽഎ മാരുടെ സംഘം സാജന്റെ വീടും കൺവെൻഷൻ സെന്ററും സന്ദർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top