Advertisement

രാഹുല്‍ ഗാന്ധിക്കല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല; മോത്തിലാല്‍ വോറ

July 4, 2019
Google News 0 minutes Read

രാഹുല്‍ ഗാന്ധിക്കല്ലാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ലെന്ന് കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അദ്ധ്യക്ഷന്‍ മോത്തിലാല്‍ വോറ. രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ പ്രവര്‍ത്തക സമിതിയ്ക്ക് കടുത്ത ദുഖവും നിരാശയും ഉണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം രാഹുലിനാണെന്ന് കരുതുന്നില്ലെന്നും മോത്തിലാല്‍ വോറ ട്വന്റി ഫോറിനോട് വ്യക്തമാക്കി. താത്ക്കാലിക അദ്ധ്യക്ഷപദം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണ് മോത്തിലാല്‍ വോറ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.

താത്ക്കാലിക അദ്ധ്യക്ഷ പദവില്‍ തന്റെ ദൗത്യം ഒട്ടും സുഖകരമല്ലെന്ന് വ്യക്തമാക്കുകയാണ് മോത്തിലാല്‍ വോറ. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ പദം ഒഴിഞ്ഞത് ഉള്‍ക്കൊള്ളാന്‍ ഇനിയും രാജ്യത്തെ കോണ്‍ഗ്രസ്സിനും പ്രപര്‍ത്തകര്‍ക്കും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് വളരെ വേഗം തിരിച്ച് വരും. തിരിച്ചടി താത്ക്കാലികം മാത്രമാണ്. കോണ്‍ഗ്രസ്സിനെ എഴുതിത്തള്ളാന്‍ നടക്കുന്ന ശ്രമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ അനുവദിക്കില്ല.

സാധാരണ ജനങ്ങളുടെ ജീവിതത്തിലെ പ്രശ്‌നങ്ങളെ മുന്നില്‍ നിന്ന് ഉയര്‍ത്തുകയാണ് കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ ദൗത്യം. പ്രതിസന്ധികള്‍ ഉണ്ടെന്‍കിലും അതിന് സാധിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി. മോത്തിലാല്‍ വോറ ഇന്ന് രാവിലെ സോണിയാ ഗാന്ധിയുമായ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ ദൈനംദിന സംഘടന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രികരിക്കാനാണ് അദ്ദേഹം വരും ദിവസ്സങ്ങളില്‍ ശ്രമിയ്ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here