ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

ഷാര്‍ജ ഭരണാധികാരിയുടെ മകനും ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് യു എ ഇ യുടെ കണ്ണീരില്‍ കുതിര്‍ന്ന വിട. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ജുബൈലിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
തിങ്കളാഴ്ച ലണ്ടനില്‍ വച്ചായിരുന്നു ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചത്.യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ആയ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇളയ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ആയിരക്കണക്കിന് ആളുകളുടെ യാത്രാമൊഴി.
രാവിലെ ഒന്പതിന് ഷാര്‍ജ കിങ് ഫൈസല്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും വിവിധ എമിറേറ്റിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു. നിര്യാണത്തെ തുടര്‍ന്ന് യു എ ഇയില്‍ 3 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഷാര്‍ജ അര്‍ബന്‍ പ്ലാനിങ് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു.വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയായിരുന്നു.ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഷെയ്ഖ് ഖാലിദ് പിന്നീട് ഖാസിമിയെന്ന ലേബലില്‍ വസ്ത്രങ്ങള്‍ പുറത്തിറക്കി. ലണ്ടന്‍, പാരീസ് ഫാഷന്‍ വീക്കുകളില്‍ നിരവധി പുരസ്‌കാരങ്ങളും നേടി. വിവിധ എമിറേറ്റുകളില്‍ നിന്നുമായി ആയിരക്കണക്കിനാളുകളാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here