Advertisement

ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി; പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടും

July 5, 2019
Google News 0 minutes Read

ഇന്ധന വില കുറയുമെന്ന പ്രതീക്ഷയ്ക്ക് ബജറ്റില്‍ വന്‍തിരിച്ചടി. പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കൂടുന്നതോടെ അവശ്യസാധനങ്ങളുടെ അടക്കം വില കുതിച്ചുയരുമെന്നാണ് സൂചന. സ്വര്‍ണത്തിനും രത്‌നത്തിനും വില വര്‍ധിക്കും.

ഇന്ധന വില കുറയുമെന്ന മട്ടില്‍ സാമ്പത്തിക സര്‍വേ നല്‍കിയ പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നു. പ്രത്യേക അധിക നികുതിയും റോഡ്, അടിസ്ഥാന സൗകര്യ സെസും ഏര്‍പ്പെടുത്തിയതോടെ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതം വര്‍ധിക്കും. വന്‍ വരുമാനമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പദ്ധതികള്‍ക്കുള്ള പണം ഇതുവഴി കണ്ടത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇന്ധനവില വര്‍ധിക്കുന്നതോടെ ചരക്കു ഗതാഗതത്തിനും ചിലവേറും. ഇത് അവശ്യ സാധനങ്ങളുടെ വിലവര്‍ധനക്ക് കാരണമാകും.

പാവപ്പെട്ടവന്റെ ബജറ്റ് എന്ന് പറയുന്ന ബജറ്റ് പാവപ്പെട്ടവന്റെ വയറ്റത്തടിക്കുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിനും രത്‌നത്തിനും കസ്റ്റംസ് തീരുവ പത്തില്‍ നിന്ന് 12.5 ശതമാനമാക്കി. ഇതോടെ ഇവയുടെ വിലയും വര്‍ധിക്കും. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് നല്‍കി. വായ്പയെടുക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആദായ നികുതിയിളവാണ് പ്രഖ്യാപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here