കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്

കസ്റ്റഡി മരണം നടന്ന നെടുങ്കണ്ടം ഉടന്‍ സന്ദര്‍ശിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറുപ്പ്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, പീരുമേട് ജയില്‍, ആശുപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് തീരുമാനം. കൃത്യമായ തെളിവ് ലഭിക്കാന്‍ ഉടന്‍ അന്വേഷണം ആരംഭിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തരവില്‍ ഉള്ള നിയമാവലിയുടെ അടിസ്ഥാനത്തിലായിരിക്കും എന്തൊക്കെ കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് തീരുമാനിക്കുക. തുറന്ന മനസ്സോടെയായിരിക്കും കേസിനെ സമീപിക്കുക എന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, പീരുമേട് ജയില്‍, ആശൂപത്രി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രാജ്കുമാറിന്റെ കുടുംബത്തെയും കാണും. കസ്റ്റഡി മരണങ്ങളും മര്‍ദ്ധനങ്ങളും കൂടി വരുന്നതായുള്ള അഭിപ്രായം തനിക്കുമുണ്ട്. എന്നാല്‍ എല്ലാ കേസുകള്‍ക്കു പിന്നിലും അതിന്റേതായ പശ്ചാത്തലം കാണുമെന്നാണ് കരുതുന്നത്. മുന്‍വിധിയോടെ തീരുമാനം എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here