നിറവയറുമായി സമീര റെഡ്ഡി; അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു

തെന്നിന്ത്യൻ താരം സമീര റെഡ്ഡിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. വെള്ളത്തിനടിയിൽ വെച്ചാണ് ഫോട്ടോഷൂട്ട്. അണ്ടർ വാട്ടർ ഫോട്ടോഷൂട്ട് തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് നടി പുറത്തു വിട്ടത്. ആറോളം ചിത്രങ്ങളാണ് സമീര പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒൻപതാം മാസത്തിലെ തൻ്റെ വയറിൻ്റെ സൗന്ദര്യം ആസ്വദിക്കാനാണ് താൻ ഈ ഫോട്ടോഷൂട്ട് നടത്തുന്നതെന്ന് സമീര കുറിച്ചു. എല്ലായ്പ്പോഴും നമ്മൾ നമ്മളെ സ്നേഹിക്കണമെന്നും സമീര തൻ്റെ പോസ്റ്റിലൂടെ പറഞ്ഞു.

34കാരിയായ സമീര ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു നാൾ വരും എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിരുന്നു. 2014ൽ നടന്ന വിവാഹത്തിനു ശേഷം അവർ സിനിമകളിൽ അഭിനയിച്ചിട്ടില്ല. സമീരയ്ക്ക് നാലു വയസ്സായ ഒരു മകനുണ്ട്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top