വൈക്കം മുഹമ്മദ് ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു

മലയാളികള്‍ എന്നും ജീവിതത്തോടൊപ്പം ഓര്‍ത്തുവയ്ക്കുന്നതായിരുന്നു ബഷീറിന്റെ ഓരോ രചനകളും.1994 ജൂലൈ 5ന് തന്റെ 86-ാം വയസിലായിരുന്നു ബഷീര്‍ കഥാവശേഷനായത്.  മലയാള ഭാഷയേയും സാഹിത്യത്തെയും തന്റെ മാന്ത്രിക രചനകള്‍ കൊണ്ട് സമ്പന്നമാക്കിയ എഴുത്തുകാരന്‍ ആയിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. അനുഭവങ്ങളുടെ തീവ്രതയും തീഷ്ണതയുമായിരുന്നു ബഷീര്‍ രചനകളുടെ ആത്മാവ്. ഹാസ്യം കൊണ്ട് വായനക്കാരെ ഒരേസമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു.

ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരന്‍. പതിവ് എഴുത്തിന്റെ വടിവൊത്ത ഭാഷ ആയിരുന്നില്ല ബഷീര്‍ തന്റെ കൃതികളില്‍ ഉപയോഗിച്ചിരുന്നത്. ഓരോ വാക്കു കളും അനുഭവത്തിന്റെയും ആത്മജ്ഞാനത്തിന്റെയും
കൈയൊപ്പു പതിഞ്ഞവയായിരുന്നു. സാമാന്യ ഭാഷ അറിയാവുന്ന ആര്‍ക്കും ബഷീറിന്റെ ശൈലി അതീവ ഹൃദ്യമായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരായിരുന്നു ബഷീറിന്റെ ഓരോ കഥാപാത്രങ്ങളും. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു. എന്നാല്‍ അത് വെറും ഹാസ്യമായിരുന്നില്ല, ജീവിതത്തിന്റെ പൊള്ളുന്ന വേദനകളും ദാരിദ്ര്യവും മനുഷ്യനു മനസ്സിലാകുന്ന ഭാഷയിലൂടെ വായനക്കാരനെ ചിന്ത്ിപ്പിക്കുക എന്ന ദൗത്യമാണ് ബഷീര്‍ നിര്‍വ്വഹിച്ചത്. ദീര്‍ഘ രചനകള്‍ക്ക് പകരം വളെരെക്കുറച്ച് എഴുതാനാണ് ബഷീര്‍ ഇഷ്ടപ്പെട്ടത്.  ചെറുതായി പോയതുകൊണ്ട് ആ രചനകളില്‍ തീഷ്ണതകള്‍ ഇല്ലാതായിപോയില്ല. അനശ്വരമായ ഒട്ടേറെ കൃതികള്‍ മലയാളികള്‍ക്ക് സമ്മാനിച്ചാണ് ബഷീര്‍ നമ്മെ വിട്ട് പോയത്.

മലയാളികളുടെ പ്രിയ്യപ്പെട്ട എഴുത്തുകാരന്‍ ഇന്നും ഉമ്മറകോലായില്‍ എഴുതാന്‍ ഇരിക്കുന്നുണ്ടെന്നാണ് ഓരോ വായനക്കാരന്റെയും വിശ്വാസം. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വൈക്കം മുഹമ്മദ് ബഷീര്‍ വിട വാങ്ങിയിട്ട് 25 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ഓരോ മലയാളികളുടെയും മനസില്‍ സാഹിത്യത്തിന്റെ സുല്‍ത്താ ആയി ഇന്നും ജീവിക്കുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More