Advertisement

കൊല്ലത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു

July 7, 2019
Google News 0 minutes Read

കൊല്ലത്ത് ഒരാൾക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. ഓച്ചിറയിലെ അറബിക് പഠന കേന്ദ്രത്തിലെ പതിനൊന്നുകാരനാണ് രോഗം ബാധിച്ചത്. വിദ്യാർത്ഥി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്.

പഠനകേന്ദ്രത്തിൽ 253 വിദ്യാർഥികളാണ് താമസിച്ച് പഠിക്കുന്നത്. ഇതിൽ ചില വിദ്യാർത്ഥികൾക്ക് പനിയുണ്ട്. അഞ്ച് പേരുടെ തൊണ്ടയിലെ ശ്രവം സർക്കാർ ലാബിൽ പരിശോധനയ്ക്കായി അയച്ചു. രോഗം പടരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here