Advertisement

കുമാരസ്വാമി രാജിവെയ്ക്കണമെന്ന് ബിജെപി; ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമെന്ന് കോൺഗ്രസ്

July 8, 2019
Google News 10 minutes Read

കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെയ്ക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും എത്രയും വേഗം കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. കർണാടകയിലെ കോൺഗ്രസ്,ജനതാദൾ എംഎൽഎമാരുടെ രാജിക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണം ശോഭ കരന്തലജെ നിഷേധിച്ചു.

സംഭവത്തിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും എന്നാൽ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച എച്ച്.നാഗേഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അവർ വ്യക്തമാക്കി. കർണാടകയിൽ എങ്ങനെയെങ്കിലും ഭരണം നിലനിർത്താനുള്ള കോൺഗ്രസിന്റെയും ജെഡിഎസിന്റെയും ശ്രമങ്ങൾക്കിടെയാണ് മന്ത്രിയും സ്വതന്ത്ര എംഎൽഎയുമായ എച്ച് നാഗേഷ് രാജിവച്ചത്. അതേ സമയം കർണാടകയിൽ സർക്കാരിനെ വീഴ്ത്താൻ ബിജെപി നടത്തുന്ന നീക്കങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കർണാടകയിലെ സംഭവങ്ങളിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ മറുപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here