Advertisement

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി റോയെ തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

July 8, 2019
Google News 1 minute Read

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോയെ തകർക്കാൻ ശ്രമിച്ചു എന്ന ആരോപണവുമായി മുൻ റോ ഉദ്യോഗസ്ഥർ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുതിയ കത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹമീദ് അൻസാരിക്കെതിരെ അന്വേഷണം വേണമന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ഇറാനിൽ ഇന്ത്യൻ അംബാസഡറായിരിക്കെ ഹമീദ് അൻസാരി റോയുടെ പ്രവർത്തനങ്ങളെ തകർക്കുന്ന തരത്തിൽ പ്രവർത്തിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ദ സൺഡേ ഗാർഡിയനാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

അൻസാരി അംബാസഡറായിരുന്ന 1990-92 കാലത്ത് ടെഹ്റാനിലെ ഇന്ത്യൻ എംബസിയിൽ പ്രവർത്തിച്ചിരുന്നവരാണ് പരാതി ഉന്നയിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ. ഇന്ത്യയുടെ ദേശീയ താൽപര്യം സംരക്ഷിച്ചില്ലെന്നും ഇതിന് പകരം ഇറാൻ ഗവൺമെന്റുമായും ഇറാനിയൻ ഇന്റലിജൻസ് ഏജൻസി സവാകുമായും സഹകരിച്ച് റോയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കിയെന്നും കത്തിൽ പറയുന്നു.

ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സവാക് തട്ടിക്കൊണ്ടുപോയ നാല് സംഭവങ്ങളുണ്ടായി. എന്നാൽ അൻസാരി വിഷയത്തിൽ ഇടപെട്ടില്ല. 2010ൽ റോയിൽ നിന്ന് വിരമിച്ച എൻകെ സൂദ് ആണ് ഒരു പരാതിക്കാരൻ. അൻസാരി ഇറാനിലെ റോ കേന്ദ്രങ്ങൾ പ്രവർത്തനം നിർത്തണം എന്ന് അൻസാരി ആവശ്യപ്പെട്ടു എന്ന് സൂദ് ആരോപിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here