നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിലായിരുന്ന സ്ത്രീകൾക്ക് നേരെയും മുളക് പ്രയോഗം നടന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഏഴ് പൊലീസുകാർ കുറ്റക്കാരെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. രണ്ട് വനിതാ പൊലീസുകാരെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇവരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.നെടുങ്കണ്ടത്തെ ഹരിത ഫിനാൻസിയേഴ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ മഞ്ജുവിനും ശാലിനിക്കും നേരെ കസ്റ്റഡിയിൽ മൂന്നാം മുറ പ്രയോഗിച്ചതായും ശരീരത്തിൽ മുളക് പ്രയോഗം നടത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.

Read Also; നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാർക്ക് ഹരിത ഫിനാൻസുമായുള്ള ബന്ധം അന്വേഷിക്കുന്നു

രണ്ട് വനിതാ പൊലീസുകാർ തങ്ങളെ മർദ്ദിച്ചെന്നും എസ്.ഐ യുടെ നിർദേശപ്രകാരം വനിതാ പൊലീസുകാരിൽ ഒരാൾ തന്റെ ദേഹത്ത് പച്ചമുളക് അരച്ച് തേച്ചെന്നുമാണ് കേസിലെ പ്രതി ശാലിനിയുടെ മൊഴി.  അതേ സമയം കേസിൽ ഒന്നാം പ്രതിയായ എസ്.ഐ സാബുവിനെ കസ്റ്റഡിയിൽ കിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More