Advertisement

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 11 ലക്ഷം രൂപ കാണാതായ സംഭവം; മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു

July 8, 2019
Google News 1 minute Read

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 11 -ലക്ഷം രൂപ കാണാതായ സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തു. ആശുപത്രി വികസന സമിതിയുടെ യോഗത്തിലാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നാണ് 11 ലക്ഷം രൂപ കാണാതായത്.

സര്‍ജിക്കല്‍ സ്റ്റോറിലെ ബില്‍ കളക്ടറെയും, അക്കൗണ്ടിന്റെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ആശുപത്രി വികസന സമിതി തീരുമാനിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം സ്റ്റോറില്‍ സിസിടിവി സ്ഥാപിക്കും. കോഴിക്കോട് കളക്ടര്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വ്യാഴ്ച്ചയായിരുന്നു സര്‍ജിക്കല്‍ സ്റ്റോറില്‍ നിന്നും 11 ലക്ഷം രൂപ കാണാതായ വിവരം വിവരം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത് പെട്ടത്.

മുന്‍പും സമാനമായ രീതിയില്‍ 6 ലക്ഷം രൂപ കാണാതായിട്ടുണ്ട്. എന്നാല്‍ അന്ന് രണ്ട് പേരെ സസ്‌പെന്‍ഡ് ചെയ്യതു എന്നല്ലാതെ അന്വേഷണം മുന്നോട്ടു പോയിട്ടില്ല. പുറത്ത് നിന്നുള്ള കവര്‍ച്ചയ്ക്ക് സാധ്യത ഇല്ല എന്നാണ് ഇപ്പോഴും പൊലീസിന്റെ നിഗമനം. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here