പുഴുവരിച്ച ഭക്ഷണം കണ്ടെത്തി; കിഴക്കേക്കോട്ടയിലെ ബിസ്മി ഹോട്ടൽ അടച്ചുപൂട്ടി

പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്തു ഹോട്ടൽ അടച്ചു പൂട്ടി. കിഴക്കേകോട്ടയിലെ ബിസ്മി ഹോട്ടലാണ് അടച്ചു പൂട്ടിയത്.നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്.തുടർന്ന് ഹോട്ടൽ താത്കാലികമായി അടച്ചിടാൻ നിർദ്ദേശിക്കുകയായിരുന്നു.
ഉപഭോകതാക്കളുടെ പരാതിയെ തുടർന്നാണ് ഭക്ഷണത്തിൽ പുഴുവരിച്ചതായി നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചത്. തൃശൂരിൽ നിന്ന് പരീക്ഷ ആവശ്യത്തിനായി എത്തിയവർ ഭക്ഷണം പാഴ്‌സൽ വാങ്ങിയപ്പോഴായിരുന്നു ഭക്ഷണത്തിൽ പുഴുവിനെ കണ്ടത്. തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകി.
നഗരസഭാ അധികൃതർ പരിശോധനയ്ക്കു എത്തിയപ്പോൾ സാമ്പാറിനായി ഉപയോഗിച്ച പച്ചക്കറിയിൽ പുഴുവിനെ കണ്ടെത്തി.
ഇതോടെ ഹോട്ടൽ താത്കാലികമായി പൂട്ടി ഇടാൻ നിർദ്ദേശിച്ചു. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു മാസക്കാലമായി നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകൾ പരിശോധിച്ച് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here