Advertisement

വില്ല്യംസണ് അർദ്ധസെഞ്ചുറി; തുടക്കത്തിലെ തകർച്ച അതിജീവിച്ച് ന്യൂസിലൻഡ്

July 9, 2019
Google News 1 minute Read

ഇന്ത്യക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ, ഹെൻറി നിക്കോളാസ് എന്നിവരാണ് പുറത്തായത്. ബുംറയും ജഡേജയുമാണ് ഇന്ത്യക്കു വേണ്ടി വിക്കറ്റുകൾ വീഴ്ത്തിയത്.

ഉജ്ജ്വലമായാണ് ഇന്ത്യ തുടങ്ങിയത്. ബാറ്റിംഗ് പിച്ചാണെന്ന വിലയിരുത്തലുകൾ തകർക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ബുംറയും ഭുവിയും ചേർന്ന് ഓപ്പൺ ചെയ്ത ഇന്ത്യ ബൗളിംഗിനെ നേരിടാൻ കിവീസ് വിയർത്തു. കൃത്യമായ ഏരിയകളിൽ പന്തെറിഞ്ഞ ഇരുവരും മെയ്ഡൻ ഓവറുകളോടെയാണ് ആരംഭിച്ചത്. ഇന്നിംഗ്സിൻ്റെ 17ആം പന്തിലാണ് ന്യൂസിലൻഡ് ആദ്യ റൺ നേടിയത്. ഓപ്പണിംഗ് ബൗളർമാരുടെ ശക്തമായ ഭീഷണി അതിജീവിക്കാൻ പരിശ്രമിച്ച ഗപ്റ്റിൽ നാലാം ഓവറിൽ വീണു. ഒരു റണ്ണെടുത്ത ഗപ്റ്റിലിനെ ബുംറ സ്ലിപ്പിൽ കോലിയുടെ കൈകളിൽ എത്തിച്ചു.

തുടർന്ന് ഹെൻറി നിക്കോളാസിനൊപ്പം കെയിൻ വില്ല്യംസൺ ക്രീസിൽ ഒത്തു ചേർന്നു. ആദ്യ പവർ പ്ലേ ശ്രമകരമായി അതിജീവിച്ച ഇരരും പിന്നീട് അനായാസം സ്കോർ ഉയർത്തി. ഇന്ത്യൻ സ്പിന്നർമാരെ ശ്രദ്ധാപൂർവം നേരിട്ട ഇരുവരും ഹർദ്ദിക് പാണ്ഡ്യയെയും അനായാസം നേരിട്ടു. രണ്ടാം വിക്കറ്റിൽ 68 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 28 റൺസെടുത്ത ഹെൻറി നിക്കോളാസിനെ ജഡേജ ക്ലീൻ ബൗൾഡാക്കി.

തുടർന്ന് ടെയ്‌ലർ-വില്ല്യംസൺ സഖ്യം ക്രീസിൽ ഒത്തു ചേർന്നു. പിച്ചിൽ ബാറ്റിംഗ് ദുഷ്കരമാണെന്നു മനസ്സിലാക്കിയ ഇരുവരും വിക്കറ്റിനിടയിലെ ഓട്ടത്തിലൂടെയാണ് കൂടുതലും സ്കോർ ചെയ്തത്. റിസ്കെടുക്കാൻ വിസമ്മതിച്ച ഇരുവരും ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തിയതോടെ ഇന്നിംഗ്സ് വീണ്ടും നേർദിശയിലായി. ഇതിനിടെ 79 പന്തുകളിൽ വില്ല്യംസൺ അർദ്ധ ശതകം കുറിച്ചു.

നിലവിൽ 31 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് 2 വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലാണ്. 32 റൺസെടുത്ത ടെയ്‌ലറും 56 റൺസെടുത്ത വില്ല്യംസണുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here