സൗദിയിൽ സിനിമാ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ തീരുമാനം

സൗദിയിൽ സിനിമാ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കാൻ തീരുമാനം. സ്വദേശികളെ സിനിമാ നിർമ്മാണത്തിന് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.സൗദിയിലെ റെഡ്‌സീ ഫിലിം ഫെസ്റ്റിവൽ ഫൗണ്ടേഷൻ ആണ് തംഹീദ് ഫണ്ട് വഴി സിനിമാ നിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നത്. രണ്ട് സിനിമകൾക്കാണ് ഫണ്ട് അനുവദിക്കുക. സ്വദേശികളായ നിർമ്മാതാക്കൾക്കാണ് അവസരം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

Read Also; തൊഴില്‍ രഹിത വേതനം സ്വീകരിച്ചിരുന്ന 2300 പേര്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്തിയതായി സൗദി

അഞ്ചു ലക്ഷം ഡോളർ വരെ സഹായം അനുവദിക്കും. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന റെഡ്‌സീ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചാണ് സഹായം നൽകുന്നത്. കഥ സൗദിയുമായി ബന്ധപ്പെട്ടതായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് സിനിമകൾ ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രഖ്യാപിക്കും.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More