മന്ത്രി ഡികെ ശിവകുമാർ അറസ്റ്റിൽ

കർണാടകയിൽ മന്ത്രി ഡികെ ശിവകുമാർ അറസ്റ്റിൽ. നേരത്തെ എംഎൽഎമാരെ കാണാനെത്തിയ ശിവകുമാറിനെ മുംബൈ പൊലീസ് തടഞ്ഞിരുന്നു. ഇതെ തുടർന്ന് ഹോട്ടലിന് മുന്നിൽ ധർണ നടത്തുകയായിരുന്നു ശിവകുമാർ. ഇതിനിടെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് നീക്കുന്നത്. ശിവകുമാറിൽ നിന്ന് പരാതിയുണ്ടെന്ന എംഎൽഎമാരുടെ പരാതിയിലാണ് ശിവകുമാറിനെ പൊലീസ് തടഞ്ഞത്.
Read Also : കർണാടക പ്രതിസന്ധി; എംഎൽഎമാരെ കാണാനെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് തടഞ്ഞു
ശിവകുമാർ തിരികെ പോകാൻ തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം ഹോട്ടൽ സ്ഥിതി ചെയ്യുന്ന പൊവേയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ ജൂലായ് 12 വരെ തുടരും.
നാലുപേരിൽ കൂടുതൽ പ്രദേശത്ത് സംഘം ചേരുന്നത് നിരോധിച്ചിരിക്കുന്നതായും ജനങ്ങളുടെ ജീവിതത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നുമാണ് പൊലീസിന്റെ വിശദീകരണം.
എംഎൽഎമാർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ നേരത്തെ തന്നെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here