അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കുന്നവർക്ക് പ്രതിദിനം 30 രൂപ നൽകുന്ന പദ്ധതിയുമായി യു.പി സർക്കാർ

ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് പ്രദേശത്ത് അലഞ്ഞു നടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാൻ തയ്യാറാകുന്നവർക്ക് പ്രതിദിനം 30 രൂപ വീതം നൽകാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ. കന്നുകാലികളെ സംരക്ഷിക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കും പ്രതിമാസം അക്കൗണ്ടിൽ പണമെത്തുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക.
Read Also; പന്ത് കളിക്കുന്ന പശുവിന്റെ വീഡിയോയിൽ വേദനിപ്പിക്കുന്ന ഒരു കഥയുണ്ട്: വീഡിയോ
കാലിത്തീറ്റ വാങ്ങുന്നതിനായാണ് 30 രൂപ വീതം സർക്കാർ നൽകുന്നത്. ഗോമൂത്രവും ചാണകവും വിൽക്കുന്നതിലൂടെയുള്ള വരുമാനവും പശുക്കളെ സംരക്ഷിക്കുന്നവർക്ക് ലഭിക്കും. ഇത്തരം ഗോശാലകളിൽ മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തണമെന്നും യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here