Advertisement

കർണാടക സർക്കാരിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്ത് നൽകി

July 10, 2019
1 minute Read

കർണാടക സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് കത്ത് നൽകി. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാജ്ഭവനിലെത്തി ഗവർണർക്ക് കത്ത് നൽകിയത്. സർക്കാരിന് നിലവിൽ ഭൂരിപക്ഷമില്ലെന്നും ഭരണഘടനാ വിരുദ്ധമായ ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷമില്ലാതെ കുമാരസ്വാമിയ്ക്ക് അധികാരത്തിൽ തുടരാനാകില്ലെന്നും സർക്കാരിനെ എത്രയും വേഗം പിരിച്ചുവിടണമെന്നും കൂടിക്കാഴ്ചയിൽ യെദ്യൂരപ്പ ഗവർണറെ അറിയിച്ചു. മന്ത്രി ഡി.കെ ശിവകുമാർ എംഎൽഎമാരെ ഭീഷണിപ്പെടുത്തുന്നതായും ഗവർണറെ അറിയിച്ചിട്ടുണ്ട്.

Read Also; ഡി.കെ ശിവകുമാർ മടങ്ങിയില്ലെങ്കിൽ അറസ്റ്റെന്ന് മുംബൈ പൊലീസ്; പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കർണാടകയിലെ വിമത എംഎൽഎമാരെ കാണാൻ മുംബൈയിലെ ഹോട്ടൽ പരിസരത്തെത്തിയ കർണാടക മന്ത്രി ഡി.കെ ശിവകുമാർ ഉടൻ മടങ്ങണമെന്ന് മുംബൈ പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ശിവകുമാർ തിരികെ പോകാൻ തയ്യാറായില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ഹോട്ടൽ സ്ഥിതി ചെയ്യുന്ന പൊവേയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന നിരോധനാജ്ഞ ജൂലായ് 12 വരെ തുടരും.

Read Also; സ്പീക്കർക്കെതിരെ കർണാടകത്തിലെ വിമത എംഎൽഎമാർ സുപ്രീം കോടതിയെ സമീപിച്ചു

നാലുപേരിൽ കൂടുതൽ പ്രദേശത്ത് സംഘം ചേരുന്നത് നിരോധിച്ചിരിക്കുന്നതായും ജനങ്ങളുടെ ജീവിതത്തിനും സമാധാനപരമായ അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നുമാണ്‌ പൊലീസിന്റെ വിശദീകരണം. വിമത എംഎൽഎമാരെ കാണാനെത്തിയ ഡി.കെ ശിവകുമാറിനെ രാവിലെ പൊലീസ് ഹോട്ടലിന് മുന്നിൽ തടഞ്ഞിരുന്നു. വിമത എംഎൽഎമാരുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് നടപടി. ജീവന് ഭീഷണിയുള്ളതായി വിമത എംഎൽഎമാർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഡി.കെ ശിവകുമാറിനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും ഹോട്ടലിന് പുറത്ത് സംഘടിച്ചതോടെയാണ് ശിവകുമാറിനോട് പ്രദേശത്ത് നിന്നും തിരിച്ചു പോകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top