ഡ്രീംസ് ആന്റ് ഡ്രീംസ് മാധ്യമ പുരസ്‌കാരം; മികച്ച വാർത്താ അവതാരകൻ ടിഎം ഹർഷൻ; മികച്ച പ്രോഗ്രാം അവതാരകൻ ഡോ.അരുൺ കുമാർ

ഡ്രീംസ് ആന്റ് ഡ്രീംസ് അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ രംഗത്ത് മികച്ച പ്രകടനം നടത്തിയ 25 പേർക്കായിരുന്നു അവാർഡ്. ട്വന്റിഫോറിന് രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച വാർത്ത അവതാരകനായി ടി എം ഹർഷനേയും മികച്ച പ്രോഗ്രാം അവതാരകനായി ഡോക്ടർ അരുൺ കുമാറിനേയും തെരഞ്ഞെടുത്തു.

ഏഷ്യാനറ്റ് ന്യൂസിലെ അളകനന്ദയാണ് മികച്ച അവതാരക.  എംവി നികേഷ് കുമാറിനാണ് (റിപ്പോർട്ടർ ടിവി) ന്യൂസ് മോഡറേറ്റർക്കുള്ള പുരസ്‌ക്കാരം.  അഭിമുഖ പരിപാടി അവതാരകനുള്ള പുരസ്‌ക്കാരം ജോണി ലൂക്കോസിനും ലഭിച്ചു.

Read Also : വിഎ ഗിരീഷിനും അരുൺ മോഹനും ഓൾ കേരള വിജയ് ഫാൻസ് അസോസിയേഷന്റെ മാധ്യമ പുരസ്‌കാരം

ഇൻ സൈറ്റ് മീഡിയ സിറ്റി മാനേജിങ് ഡയറക്ടർ ശ്രീകണ്ഠൻ നായർ ,കേരള കൗമദി ന്യൂസ് എഡിറ്റർ സുനിൽ കുമാർ, മുതിർന്ന അവതാരക രഞ്ജിനി തുടങ്ങിയവരുടെ ജൂറിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top