Advertisement

അയോധ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

July 11, 2019
Google News 1 minute Read
india name court

അയോധ്യ തർക്കക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ലയുടെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് കേസിലെ കക്ഷിയായ ഗോപാൽ സിങ് വിശാരദ് കോടതിയെ അറിയിച്ചിരുന്നു.

Read Also : അയോധ്യ ഭൂമിക്കേസ്; മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് ഹർജിക്കാരൻ സുപ്രീംകോടതിയിൽ

തുടർന്ന് കേസ് അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു. മധ്യസ്ഥ ചർച്ചക്കുള്ള സമയപരിധി ഓഗസ്റ്റ് പതിനഞ്ചിനാണ് അവസാനിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് മധ്യസ്ഥ സമിതി രൂപീകരിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here