Advertisement

പത്ത് മണിക്കൂർ നീളുന്ന തത്സമയ കലാപ്രകടനം ഒരുക്കി ഫ്‌ളവേഴ്‌സ്; ‘അനന്തരം’ ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ

July 11, 2019
Google News 1 minute Read

ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ 22 മത്സരാർത്ഥികൾക്കും 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും ചരിത്രമെഴുതാനൊരുങ്ങി ഫ്‌ളവേഴ്‌സ്. മഹാരോഗത്തിന്റെ പിടിയിൽ നിന്നും അതിജീവിച്ചവർക്കായി ഫ്‌ളവേഴ്‌സ് കാലാകാരന്മാർ പത്ത് മണിക്കൂർ നീളുന്ന
തത്സമയ കലാപ്രകടനങ്ങൾ ഒരുക്കുന്നു.  ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ‘അനന്തരം’ തത്സമയം ഫ്‌ളവേഴ്‌സിലൂടെ കാണാം.

രോഗാനന്തരം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാൻ ലോക മലയാളികളെ ക്ഷണിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവി ഇതിനൊപ്പം.

Read Also : ടോപ് സിംഗർ കുട്ടിപ്പാട്ടുകാർക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു; ഇത് ലോക ടെലിവിഷൻ ചരിത്രത്തിൽ ആദ്യം

ജൂൺ 16നാണ് ഫ്‌ളവേഴ്‌സ് ടിവി സ്‌കോളർഷിപ്പ് വിതരണത്തിലൂടെ ടെലിവിഷൻ ചരിത്രം തിരുത്തിക്കുറിക്കുന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എജ്യൂക്കേഷൻ എന്നാണ് ഈ സ്‌കോളർഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളർഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാൻ 20 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണ് നൽകുന്നത്. ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രൻ, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കൻ, ഫൽവഴ്‌സ് ടിവി ചെയർമാൻ ഗോകുലം ഗോപാലൻ, ഇൻസൈറ്റ് മീഡിയ സിറ്റി ചെയർമാൻ ഡോ.ബി ഗോവിന്ദൻ, ട്വൻറിഫോർ വാർത്താ ചാനൽ ചെയർമാൻ ആലുങ്കൽ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയർമാൻ ഡോ വിദ്യാ വിനോദ്, ഫൽവഴ്‌സ് ടി വി ഡയറക്ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിസ് എടക്കുളത്തൂർ, എന്നിവരുടെ സംയുക്ത സംരഭമാണ് ഫൽവഴ്‌സ് ടോപ് സിംഗർ സ്‌കോളർഷിപ്പ് ഫോർ എഡ്യുക്കേഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here