ജനാധിപത്യത്തിന് അപകടകരമായ കാര്യങ്ങളാണ് കർണാടകയിൽ നടക്കുന്നതെന്ന് യെച്ചൂരി

കർണാടകയിൽ ഇപ്പോൾ നടക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് അപകടകരമായ കാര്യങ്ങളാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏറ്റവും ഹീനമായ കുതിരക്കച്ചവടമാണ് കർണാടകത്തിൽ ബിജെപി നടത്തുന്നത്. കോൺഗ്രസ് മുക്തഭാരതമല്ല പ്രതിപക്ഷ മുക്ത ഭാരതമാണ് ബിജെപിയുടെ ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപി ഇതര സർക്കാരുകളെയെല്ലാം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top