Advertisement

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ പുതിയ അൽമായ സംഘടന

July 11, 2019
Google News 0 minutes Read
Cardinal Mar George alancheri

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ പുതിയ അൽമായ സംഘടന. കർദിനാൾ വിരുദ്ധരുടെ അൽമായ കൂട്ടായ്മയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്റ് എന്ന പേരിൽ സംഘടനയ്ക്ക് രൂപം നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയിലെ മാർ ആലഞ്ചേരിയെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി വരും ദിവസങ്ങളിൽ അൽമായ സംഗമം സംഘടിപ്പിക്കാനാണ് ഇവരുടെ നീക്കം.

എറണാകുളം അങ്കമാലി അതിരൂപതയിലെ കർദിനാൾ വിരുദ്ധരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അൽമായ സംഗമം സംഘടിപ്പിച്ചതിന് മറുപടിയായാണ് കാത്തലിക് ലെയ്റ്റി മൂവ്‌മെന്റിന്റെ രൂപീകരണം. മാർ ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാക്കാനുള്ള വിമത വിഭാഗത്തിന്റെ നീക്കങ്ങളെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിനായി അതിരൂപതയിലെ തന്നെ അൽമാർ പ്രബലരെ അണിനിരത്തിയാണ് പുതിയ സംഘടന രൂപീകരിച്ചത്. എകെസിസി മുൻ അധ്യക്ഷനായ ജോസ് വിതയത്തിൽ ചെയർമാനും സിഎൽസിയുടെ മുൻ പ്രസിഡന്റ് ഡെന്നിസ് ആന്റണി വൈസ് ചെയർമാനും കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബെന്നി ആന്റണി ജനറൽ സെക്രട്ടറിയുമായാണ് പുതിയ സംഘടന. അതിരൂപതയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രവണതയെ പ്രതിരോധിക്കുകയാണ് കാത്തലിക് മൂവ്‌മെന്റിന്റെ ലക്ഷ്യം. സഭയ്‌ക്കൊപ്പം നിന്ന് സിനഡിന്റെ തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം എകെസിസി, കെസിവൈഎം, സിഎൽസി സംഘടനകളിലെയെല്ലാം മുൻ നേതാക്കൾ ഒത്തുകൂടിയിരുന്നു.

കർദിനാൾ വിരുദ്ധരുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ അതിരൂപതയ്ക്കുള്ളിലുള്ളവർ തന്നെ രംഗത്തെത്തുന്നത് മാർ ആലഞ്ചേരിക്ക് കരുത്താകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ കാത്തലിക് ഫോറത്തിന്റെയും സേവ് സീറോ മലബാർ ഫോറത്തിന്റെയും പ്രകോപനപരമായ രീതികളിൽ കർദിനാൾ തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here