വയനാട്ടിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു

വയനാട്ടിലെ പൊൻകുഴിയിൽ ലോറിയിടിച്ച് പരിക്കേറ്റ കാട്ടാന ചരിഞ്ഞു. ഉൾവനത്തിൽ വച്ചാണ് ആന ചരിഞ്ഞതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് ആനക്കൂട്ടം ഉള്ളതിനാൽ തുടർ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് കോഴിക്കോട്-മൈസൂർ ദേശീയപാതയിലെ പൊൻകുഴി വനമേഖലയിൽ വച്ച് കാട്ടാനയെ ലോറിയിടിച്ചത്.

Read Also; വയനാട്ടിൽ ചരക്കു ലോറിയിടിച്ചു പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നൽകി വനം വകുപ്പ്

ഗുരുതരമായി പരിക്കേറ്റ ആന ഏറെ നേരം റോഡരികിൽ മുട്ടുകുത്തി നിന്ന ശേഷം കാട്ടിലേക്ക് കയറി. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ മയക്കുവെടി വച്ച ശേഷം ചികിത്സ നൽകിയിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് ആനക്കൂട്ടത്തെ അകറ്റിയ ശേഷമായിരുന്നു ചികിത്സ. ആനയെ ഇടിച്ച ലോറിയുടെ ഡ്രൈവർ കോഴിക്കോട് സ്വദേശി ഷമീജിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top