സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

ഇന്ധന, വൈദ്യുതി വിലവർധനവിന് പിന്നാലെ മലയാളികളുടെ നടുവൊടിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ് പച്ചക്കറികളുടെ വില വർധിച്ചത്.

പത്തുരൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 190 രൂപ കൊടുക്കണം. മുരിങ്ങക്കായ, പച്ചമാങ്ങ, കാബേജ്, വെള്ളരി, കാരറ്റ് തുടങ്ങിയ പച്ചകറികളുടേയും വില വർധിച്ചു. ഓണമാകുമ്പോഴേക്കും വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top