മുതലയെ വിഴുങ്ങുന്ന പെരുമ്പാമ്പ്; വൈറലായി ചിത്രങ്ങൾ

മുതലയെ വിഴുങ്ങുന്ന പെരുമ്പാമ്പിൻ്റെ ചിത്രങ്ങൾ വൈറലാവുന്നു. ഒരു വലിയ മുതലയെ മുഴുവനായി അകത്താക്കുന്ന പെരുമ്പാമ്പിൻ്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഓസ്ട്രേലിയൻ തുഴച്ചിൽക്കാരൻ മാർട്ടിൻ മുള്ളറാണ് അപൂർവമായ ഈ ചിത്രങ്ങൾ പകർത്തിയത്.

ഓസ്‌ട്രേലിയയിലെ ജിജി വൈൽഡ്ലൈഫ് റെസ്ക്യൂവിലാണ് സംഭവം. ലോകത്തെ രണ്ടാമത്തെ വലിയ പാമ്പായ ‘ഒലിവ് പൈത്തണ്‍’ ഇനത്തില്‍പ്പെട്ട പാമ്പാണിത്. മുതലയെ വിഴുങ്ങുന്നതും വിഴുങ്ങിയതിന് ശേഷമുളള പാമ്പിന്റെ അവസ്ഥയുമാണ് ചിത്രങ്ങളിലുള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top