ഫൈനൽ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കരുതെന്ന് ഇന്ത്യൻ ആരാധകരോട് കിവീസ് ഓൾറൗണ്ടർ

ഇന്ത്യ ഫൈനലിൽ പ്രവേശിക്കുമെന്ന് കരുതി നേരത്തെ എടുത്തു വെച്ച ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കരുതെന്ന് ന്യൂസിലൻഡ് ഓൾറൗണ്ടർ ജിമ്മി നീഷം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് നീഷം അഭ്യർത്ഥനയുമായി രംഗത്തു വന്നത്. ഔദ്യോഗിക സംവിധാനങ്ങളിലൂടെ ടിക്കറ്റ് തിരികെ നൽകണമെന്നാണ് അദ്ദേഹത്തിൻ്റെ അഭ്യർത്ഥന.
ഔദ്യോഗിക സംവിധാനങ്ങളിലൂടെ ടിക്കറ്റ് തിരികെ നൽകുമ്പോൾ അത് മറ്റു ക്രിക്കറ്റ് പ്രേമികൾക്ക് വാങ്ങി മത്സരം കാണാൻ കഴിയും. കരിഞ്ചന്തയിൽ നിന്ന് ഉയർന്ന തുക മുടക്കി വാങ്ങാൻ പണമില്ലാത്ത സാധാരണക്കാരായ ക്രിക്കറ്റ് പ്രേമികൾക്ക് അത് വലിയ ആശ്വാസമാകും. മറിച്ചായാൽ സമ്പന്നർ മാത്രം കാണുന്ന ഒരു ലോകകപ്പാവും ഇതെന്നും നീഷം പറയുന്നു.
നാളെ നടക്കുന്ന ഫിനലിൽ ഇന്ത്യ പ്രവേശിക്കുമെന്ന് കരുതി ഒട്ടേറെ ഇന്ത്യക്കാർ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ, സെമിഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട് ഇന്ത്യ പുറത്തായതിനു പിന്നാലെ ഈ ടിക്കറ്റുകൾ പലതും കരിഞ്ചന്തയിൽ ഉയർന്ന വിലയിൽ വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Dear Indian cricket fans. If you don’t want to come to the final anymore then please be kind and resell your tickets via the official platform. I know it’s tempting to try to make a large profit but please give all genuine cricket fans a chance to go, not just the wealthy ❤️ ?
— Jimmy Neesham (@JimmyNeesh) July 12, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here