കണ്ണൂര്‍ തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍

കണ്ണൂര്‍ തലശ്ശേരിയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. ഇവര്‍ മോഷ്ടിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടിയുംപൊലീസ് പിടിച്ചെടുത്തു.

കൂത്തുപറമ്പ് സ്വദേശി സ്വരലാല്‍ എന്ന സോനു, തൊക്കിലങ്ങാടി സ്വദേശി വികെ രഞ്ജിത്, പൂക്കോട് സ്വദേശി ടി അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് തലശ്ശേരി മേലൂട്ട് മടപ്പുര മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത് ഇടറോഡില്‍ വച്ച് നഗരത്തിലെ സ്വര്‍ണ്ണ വ്യാപാരിയായ കൊള്ളയടിച്ചത്. തലശ്ശേരി എവികെ നായര്‍ റോഡിലെ സോന ജ്വല്ലറി ഉടമ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ശ്രീകാന്ത് കദമാണ് ശനിയാഴ്ച കൊള്ളയ്ക്കിരയായത്. 562 ഗ്രാം ഉരുക്കിയെടുത്ത സ്വര്‍ണ്ണക്കട്ടിയാണ് ബൈക്കില്‍ വന്ന പ്രതികള്‍ തട്ടിയെടുത്തത്. മുന്‍പ് പല കേസിലും പ്രതികളായിട്ടുള്ളവരാണ് അറസ്റ്റിലായത്.

ഇവര്‍ മോഷ്ടിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കട്ടിയുംപൊലീസ് പിടിച്ചെടുത്തു. താമസസ്ഥലത്ത് നിന്നും സ്‌കൂട്ടറില്‍ സ്വര്‍ണ്ണക്കട്ടികളുമായി ജ്വല്ലറിയിലേക്ക് പോകുന്നതിനിടയിലാണ് ബൈക്കിടിച്ച് വീഴ്ത്തി കദമിനെ കൊള്ളയടിച്ചത്. പ്രതികള്‍ രക്ഷപ്പെട്ട വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ പ്രതികകളെ കണ്ടെത്താന്‍ സഹായകമായത്. ഒളിവിലുള്ള ഒരാളെകൂടി പിടികൂടാനുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top